തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി…

തലസ്ഥാന നഗരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരമനയിലാണ് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇടഗ്രാമം സ്വദേശി ഷിജോയാണ് മരിച്ചത്.കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് അറിയിച്ചു.
പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.



