കോട്ടയം ടൗണില്‍ യുവാവിന് വെട്ടേറ്റു.. തൊട്ടടുത്തുളള കടയിലേക്ക് ഓടിക്കയറി….

കോട്ടയം ടൗണില്‍ യുവാവിന് വെട്ടേറ്റു. വെട്ടേറ്റ യുവാവ് തൊട്ടടുത്തുളള കടയിലേക്ക് ഓടിക്കയറുകയായിരുന്നു. യുവാവിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനുളള കാരണം വ്യക്തമല്ല.