യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ പിടിയിൽ..

യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ. മുസ്ലിം യൂത്ത് ലീഗ് കൂടരഞ്ഞി പഞ്ചായത്ത് മുൻ പ്രസിഡന്റ് സാദിഖലി കൂമ്പാറ ആണ് പിടിയിലായത്. കാസർകോട് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
240 ഗ്രാം എംഡിഎംഎയുമായി അബ്ദുൾ ഖാദർ എന്ന ആൾ ഇന്നലെ ബേക്കൽ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സാദിഖലിയിലേക്ക് പൊലീസ് എത്തിയത്. സാദിഖിനെ അന്വേഷിച്ച് പൊലീസ് സംഘം വീട്ടിൽ എത്തിയെങ്കിലും ഇയാൾ കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് കടന്നു. തുടർന്ന്ലക്കിടിയിൽ നിന്നും ബത്തേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ബേക്കൽ പൊലീസിന് കൈമാറുകയായിരുന്നു.