പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ…
കോഴിക്കോട് പേരാമ്പ്രയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പിടിയിൽ. പ്രാദേശിക യൂത്ത് ലീഗ് നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരി(28)നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പകൽ 3.45 ഓടെ കായണ്ണ ഹെൽത്ത് സെന്ററിനുസമീപം റോഡിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്.