ശക്തമായ മഴ.. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.. യുവാവിന് സംഭവിച്ചത്…
ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. മാങ്കോഴിക്കല്‍ അരുണിന്റെ വീട്ടിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. വൈകുന്നേരത്തോടെ പ്രദേശത്ത് അതിശക്തമായ മഴ പെയ്തിരുന്നു. ഈ മഴയിലാണ് അരുണിന്റെ വീടിന് പുറകിലായി മണ്ണിടിഞ്ഞത്.
അരുണ്‍ മണ്ണിനടിയില്‍ ഭാഗികമായി അകപ്പെടുകയും ചെയ്തു. അരുണിന്റെ അര വരെയുള്ള ഭാഗം മണ്ണില്‍ പൂണ്ടുപോയി. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മണ്ണിനടിയില്‍ നിന്ന് അരുണിനെ രക്ഷപ്പെടുത്തി.അരുണ്‍ നിലവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.