ചങ്ങനാശ്ശേരിയിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ.. മരിച്ചത് കേറ്ററിംഗ് സർവിസ് ഉടമയായ….
ചങ്ങനാശ്ശേരിയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി മാർക്കറ്റിൽ ബോട്ട് ജെട്ടിക്ക് സമീപമാണ് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാല്‍ വീട്ടിൽ ക്രിസ്റ്റിൻ ആന്‍റണിയാണ് (37) മരിച്ചത്.
കേറ്ററിംഗ് സർവിസ് ഉടമയാണ് മരിച്ച ക്രിസ്റ്റിൻ. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് സൂചന. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.