കാണാതായിട്ട് നാല് ദിവസം.. ഒടുവിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി…
ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വെള്ളിനേഴി മാങ്ങോട് നേന്ത്രംകുന്നത്ത് സുരേഷാണ് മരിച്ചത്. 36 വയസായിരുന്നു. ഇയാളെ നാല് ദിവസമായി കാണാതായിരുന്നു.
തുടർന്ന് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാത്രിയോടെയാണ് ശ്രീകൃഷ്ണപുരം മാങ്ങോട് മില്ലുംപടിയിൽ വീട്ടുവളപ്പിലെ കിണറ്റിൽ സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.