ആളില്ലാത്ത ബക്കറ്റും മീനും.. നാട്ടുകാരന് സംശയം.. തിരച്ചിലിൽ കണ്ടെത്തിയത്….
മീന്‍ പിടിക്കുന്നതിനിടയില്‍ മാഹി കനാലില്‍ വീണ് യുവാവ് മരിച്ചു. തോടന്നൂര്‍ വരക്കൂല്‍താഴെ മുഹമ്മദ്(21) ആണ് മരിച്ചത്. വടകര-മാഹി കനാലില്‍ കന്നിനടക്കും കോട്ടപ്പള്ളിക്കും ഇടയിലാണ് അത്യാഹിതമുണ്ടായത്. സൈഡ് കള്‍വര്‍ട്ടിനടുത്ത് നിന്ന് വല വീശി മീന്‍ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്.
ഇവിടെ മീന്‍ പിടിക്കാനെത്തിയ മറ്റൊരാള്‍ക്ക് കനാലിന് സൈഡിൽ മത്സ്യം ഇട്ടുവച്ചിരുന്ന ബക്കറ്റ് കരയില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ മണിക്കൂറൂകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്.