പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ.. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി…

പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തി​കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് കുത്തിയത്.

വയറിന് സാരമായി പരിക്കേറ്റ പോക്കർ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Back to top button