ആറ്റിൽ സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിയ യുവാവിന് സംഭവിച്ചത്.. സുഹൃത്തുക്കൾ കസ്റ്റഡിയിൽ…

കരമന ആറ്റിൽ യുവാവ് മുങ്ങിമരിച്ചു. കുടപ്പനക്കുന്ന് കിണവൂർ പറക്കോട് ലൈനിൽ മണികണ്ഠന്റെ മകൻ വിഷ്ണു(22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് ആറ്റിലിറങ്ങിയത്. വിജനമായ ഈ സ്ഥലത്ത് ആറ്റിൽ വൻ കയങ്ങളുണ്ട്. വെള്ളത്തിലിറങ്ങിയപ്പോൾ കാൽ വഴുതി ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം.

അതേസമയം വിഷ്ണുവിന്റെ കൂടെയുണ്ടായിരുന്ന രണ്ട് പേരും പൊലീസ് കസ്റ്റഡിയിലാണ്. ലഹരി ഉപയോഗിച്ച ശേഷമാണ് മൂന്ന് പേരും വെള്ളത്തിലിറങ്ങിയതെന്നാണ് വിളപ്പിൽശാല പൊലീസ് പറയുന്നത്. അതേസമയം, ഈ പ്രദേശത്ത് എത്തിയ പൊലീസിനെ കണ്ട് ഭയന്ന് ഇവർ ആറ്റിൽ ചാടിയതാണെന്നും ആരോപണമുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button