ആലപ്പുഴയിൽ നെല്ലിന് വളംവിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

പാടശേഖരത്തിൽ നെല്ലിന് വളംവിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ നമ്പൂണാരിൽ പുതുവൽ ബിനു (അച്ചു – 49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പകൽ മൂന്നിന് ഒന്നാം ബ്ലോക്ക് പാടശേഖരത്തിൽ നെല്ലിന് വളം ഇടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ മാവേലിക്കര ജില്ലാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു . സംസ്കാരം നടത്തി.

Related Articles

Back to top button