യുവാവ് മരിച്ചത് മർദ്ദനമേറ്റ്.. സുഹൃത്ത് പിടിയിൽ…
മർദനമേറ്റു യുവാവു മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കളത്തിൽ പറമ്പിൽ കബീർ (33 )മരിച്ച സംഭവത്തിൽ സുഹൃത്തായ മനാഫാണു (33) പൊന്നാനി പൊലീസിന്റെ പിടിയിലായത്.മലപ്പുറം പൊന്നാനിയിൽഈ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കബീർ മർദനമേറ്റ് മരിച്ചത്.കടപ്പുറത്തിരുന്ന് മദ്യപിക്കവേ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ കബീറിനെ സഹോദരൻ ഗഫൂറും കൂട്ടുകാരും ചേർന്നു പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരുക്കു ഗുരുതരമായതിനാൽ ഇവിടെനിന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.കബീറിന്റെ പരുക്കു ഗുരുതരമാണെന്ന് അറിഞ്ഞതോടെ മനാഫും മറ്റു സുഹൃത്തുക്കളും ഒളിവിൽ പോയിരുന്നു. ചികിത്സയിൽ കഴിയവെ കബീർ മരിക്കുകയായിരുന്നു.റ്റ് മരിച്ചത്.