ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്….

തിരുവനന്തപുരം: ‘സിപിഐഎം കോഴിഫാം’ എന്നെഴുതിയ പോസ്റ്ററുമായി ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു.

ഇതിന് മറുപടിയെന്നോളമാണ് പോസ്റ്ററുമായുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുകേഷിന്റെ രാജി ആദ്യം എഴുതി വാങ്ങണമെന്നും എന്നിട്ട് ധാർമികത പഠിപ്പിക്കാൻ വരണമെന്നും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ പറഞ്ഞു. ക്ലിഫ് ഹൗസിലിട്ട് മുകേഷിനെ വളർത്തിയത് പിണറായിയാണ്. മുകേഷിനെതിരെ പരാതിയുണ്ട്. എസ്എഫ്ഐ എന്തുകൊണ്ട് മുകേഷിന്റെ വീട്ടിലേക്ക് പോയില്ലെന്നും രാഷ്ട്രീയമായി കോൺഗ്രസിനെ തകർക്കാമെന്ന് കരുതേണ്ടെന്നും നേമം ഷജീർ പ്രതികരിച്ചു.

Related Articles

Back to top button