പാർട്ടിയുടെ തീരുമാനം തെറ്റാണെന്ന് പറയില്ല.. ‘വെല്ലുവിളിക്കുകയല്ല, അഭ്യർത്ഥിക്കുകയാണ്’, ‘കേരളത്തിൽ തുടരാൻ അവസരം നൽകണം..

കേരളത്തിൽ പ്രവർത്തിക്കാനുള്ള അവസരം നൽകണമെന്ന് പാർട്ടിയോട് അഭ്യർത്ഥിക്കുമെന്ന് അറിയിച്ച് യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. പാർട്ടിയുടെ തീരുമാനം തെറ്റാണെന്ന് പറയില്ല. പക്ഷെ കേരളത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അതിന് അവസരം നൽകണമെന്ന് പാർട്ടിയോട് അഭ്യർത്ഥിക്കുമെന്നാണ് അബിൻ വർക്കി മാധ്യമങ്ങളോട് പ്രതികരിച്ചത്. ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തതിലുള്ള അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് അബിൻ വർക്കി.തന്നെ വൈസ് പ്രസിഡൻറ് ആയി തുടരാൻ അനുവദിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ദേശീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുമെന്നും അബിൻ പറഞ്ഞു

Related Articles

Back to top button