മുഖ്യമന്ത്രിയുടെ രാജി.. രാത്രി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്… നാളെ ശക്തമാകും…

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെ പ്രതിയാക്കി എസ് എഫ് ഐ ഒ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം . രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ രാത്രി തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.

യൂത്ത് കോൺഗ്രസ് പ്രതിഷേധം സെക്രട്ടറിയേറ്റിനു മുന്നിൽ നേരിയ തോതിൽ സംഘർഷ സാഹചര്യം സൃഷ്ടിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തക‌ർ എം ജി റോഡ് ഉപരോധിച്ചു. നാളെ മുതൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു.

Related Articles

Back to top button