യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി പട്ടികയിൽ നിന്ന് കെ എം അഭിജിത്തിനെ ഒഴിവാക്കി…കാരണം..
യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി പട്ടികയിൽ നിന്ന് കെഎസ്‌യു നേതാവ് കെ എം അഭിജിത്തിനെ ഒഴിവാക്കിയതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്.
യൂത്ത് കോൺഗ്രസ് സംഘടനാ പദവിയുള്ളവരാണ് പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും. അർഹതയെ അവഗണിക്കുന്നുവെന്നും മാറ്റിനിർത്തിയവർ അയോഗ്യത പറയണമെന്നും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജംഷെ ഫേസ്ബുക്കിൽ കുറിച്ചു. സംഘടനയെ പ്രതിപക്ഷ ശബ്ദമാക്കി മാറ്റിയയാളാണ് അഭിജിത്ത് എന്നും അഭിജിത്ത് അഭിമാനമാണ് എന്നുമാണ് യൂത്ത് കോൺഗ്രസ് പയ്യാനക്കൽ മണ്ഡലം അധ്യക്ഷൻ സാദിഖ് പയ്യാനക്കൽ പ്രതികരിച്ചത്.