ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ബിജെപിയും പ്രതിഷേധ മാർച്ച് നടത്തി…

തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് യുവജന സംഘടനകളുടെ പ്രതിഷേധം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും , ബിജെപിയും നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പൊലീസുമായുള്ള ഉന്തും തള്ളിലും യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യാക്ഷന് പരുക്കേറ്റു.
കരുണയില്ലാത്ത ജീവനക്കാർ കാരണം ഒരു സാധാരണക്കാരന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. സമാധാനപരമായാണ് പ്രതിഷേധിച്ചത്. പൊലീസ് കയ്യൂക്കുകൊണ്ട് പ്രതിരോധിക്കുകയാണ്. പൊലീസ് ക്രൂരമായി മർദ്ദിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ പറഞ്ഞു. ബിസ്മീറിന് ആശുപത്രി പ്രാഥമിക ചികിത്സ നൽകിയല്ലെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ബിസ്മീറിന്റെ കുടുംബം. വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലും കുടുംബം ആശുപത്രിയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്.




