‘യൂത്ത് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ട്….രാഹുലിനെ പിന്തുണച്ച് ഷാഫി പറമ്പില്‍…
തിരുവനന്തപുരം: കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വടകര എംപി ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് എല്ലാ കാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ടെന്നും അത് പാര്‍ട്ടിക്ക് നല്ലത് എന്ന സ്പിരിറ്റില്‍ കോണ്‍ഗ്രസ് എടുക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അധ്യക്ഷ പദവിയില്‍ പാര്‍ട്ടി ഉചിതമായ രീതിയില്‍ ഉചിതമായ സമയത്ത് കൈക്കൊളളുമെന്നും ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഷാഫി പറഞ്ഞു. വിഷയത്തില്‍ സഭ ഇടപെട്ടു എന്ന തരത്തിലുളള പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.