ഓച്ചിറയിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം…3 പേർ പിടിയിൽ

Youth brutally beaten up in Ochira... 3 arrested

കൊല്ലം: കൊല്ലം ഓച്ചിറയിൽ ബാർ പരിസരത്ത് യുവാക്കൾക്ക് ക്രൂര മർദ്ദനം. തടി കഷ്ണം കൊണ്ടും ഹെൽമറ്റ് ഉപയോഗിച്ചും യുവാക്കളെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. കരുനാഗപ്പള്ളി സ്വദേശികളായ വിനീഷ്, ഷോബി എന്നിവർക്കാണ് മർദ്ദനമേറ്റത്. അക്രമി സംഘത്തിലെ 3 പേരെ ഓച്ചിറ പൊലീസ് പിടികൂടി. അനന്തു, സിദ്ധാർത്ഥ്, റിനു എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായി ഷിബു എന്ന പ്രതി ഒളിവിലാണ്. ഓച്ചിറ വലിയകുളങ്ങര സ്വദേശികളാണ് പ്രതികൾ. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

Related Articles

Back to top button