പ്രമുഖ മലയാളി നടിമാരെ സെക്ഷ്വൽ റിലേഷൻഷിപ്പിന്..ഗൾഫിൽ മലയാളികളെ..ഒടുവിൽ പിടിയിൽ…

മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സെക്ഷ്വൽ റിലേഷൻഷിപ്പിന് നൽകാമെന്ന് പറഞ്ഞ് ഗൾഫ് മലയാളികളിൽ നിന്നും പണം തട്ടിയെടുത്ത പ്രതി പിടിയിൽ. എറണാകുളം സ്വദേശി ശ്യാം മോഹൻ (37) എന്നയാളാണ് പിടിയിലായത്. കൊച്ചി സിറ്റി സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്.കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസിന് രണ്ട് പ്രമുഖ നടിമാർ പരാതി നൽകുകയായിരുന്നു. പരാതിയിൽ ഉടനടി നടപടി സ്വീകരിക്കാനായി സൈബർ പൊലീസ് കൊച്ചി സിറ്റി പോലീസിലേക്ക് പരാതി അയച്ചു കിട്ടിയതിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

അന്വേഷണത്തിൽ നിന്നും പ്രതി ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമാണെന്നും ഗ്രൂപ്പുകളിൽ നടിമാരെ നൽകാമെന്ന പരസ്യങ്ങൾ പോസ്റ്റ് ചെയ്താണ് പണം തട്ടുന്നതെന്നും വ്യക്തമായി. ഇതുവഴി പ്രതി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് സൈബർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സമാനമായ കേസിലെ ഒരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയിൽ നിന്നും സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാൻഡിൽ കഴിഞ്ഞു വരികയാണ്.

Related Articles

Back to top button