വിമാന യാത്രയ്ക്കിടെ പരസ്യമായി സ്വയംഭോഗം..അതും രണ്ട് യുവതികളുടെ നടുക്കിരുന്ന്.. വിമാനം ലാൻഡ് ചെയ്തതോടെ…
വിമാന യാത്രയ്ക്കിടെ പരസ്യമായി സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ. സ്വസ് എയർ എൽഎക്സ്918 വിമാനത്തിലെ യാത്രക്കാരനായ ജർമൻ പൗരനാണ് അറസ്റ്റിലായത്. സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ നിന്ന് ജർമനിയിലെ ഡ്രെസ്ഡനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മുപ്പത്തിമൂന്നുകാരനായ ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തത്.
പുലർച്ചെ 7.40നാണ് സംഭവം നടന്നത്. രണ്ടു സ്ത്രീകളുടെ നടുക്കിരുന്നായിരുന്നു ഇയാളുടെ പ്രവർത്തി. സംഭവം ശ്രദ്ധയിൽപെട്ട ഒരു യാത്രക്കാരി ഫ്ലൈറ്റ് അറ്റൻഡന്റിനോട് മറ്റൊരു സീറ്റ് ആവശ്യപ്പെട്ടു. കാബിൻ ക്രൂവിന്റെ നിരന്തരമായ അഭ്യർഥനയെത്തുടർന്ന് യുവാവ് പാന്റ്സിനുള്ളിൽ നിന്ന് കൈ എടുത്തു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഇയാളെ അധികൃതർക്ക് കൈമാറുകയായിരുന്നു. എന്നാൽ താൻ നഗ്നത പ്രദർശിപ്പിച്ചില്ലെന്നും തെറ്റായി ഒന്നും ചെയ്തില്ലെന്നുമാണ് യുവാവിന്റെ വാദം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ സമാനമായ സംഭവത്തിൽ ഒരു ഇന്ത്യൻ പൗരനെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. അബുദാബിയിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിൽ വച്ച് ഒരു സ്ത്രീ യാത്രക്കാരിയുടെ അനുമതിയില്ലാതെ അവരുടെ ചിത്രം എടുക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതിനാണ് കൃഷ്ണ കുനപുലി എന്ന 39 വയസ്സുകാരനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ കുനപുലി കുറ്റക്കാരനാണെന്ന് സമ്മതിക്കുകയും യുഎസ് മജിസ്ട്രേറ്റ് ജഡ്ജി ഡേവിഡ് എച്ച്. ഹെന്നെസ്സി അദ്ദേഹത്തിന് രണ്ട് വർഷത്തെ പ്രൊബേഷനും 5,000 ഡോളർ പിഴയും വിധിക്കുകയും ചെയ്തു.



