വാക്കേറ്റവും കയ്യാങ്കളിയും.. മധ്യവയസ്കന് ദാരുണാന്ത്യം.. യുവാവ് അറസ്റ്റിൽ…
മാരപ്പൻമൂല അങ്ങാടിയിൽ സംഘർമുണ്ടായതിനു പിന്നാലെ മധ്യവയസ്കൻ മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.അയ്നാംപറമ്പിൽ ജോൺ (56) ആണ് മരിച്ചത്. വെള്ളിലാംതൊടുകയിൽ ലിജോ അബ്രഹാമിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു.ഞായാറാഴ്ച വൈകിട്ട് മാരപ്പൻമൂല അങ്ങാടിയിൽ വച്ച് ജോണും ലിജോയും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു.തുടർന്ന് വീട്ടിലെത്തിയ ജോൺ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
മർദനമേറ്റതിനാലാണ് മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ലിജോയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പോസ്റ്റ്മോർട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്നും സംഘർഷം ഹൃദയാഘാതത്തിന് ഇടയാക്കിയെന്നും ഡോക്ടർ രേഖപ്പെടുത്തി.തുടർന്ന് ഇന്ന് വൈകിട്ടോടെ ജോണിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.