കായംകുളത്ത് വയോധികയെ വീട്ടിൽ കെട്ടിയിട്ട് സ്വർണം കവർന്ന സംഭവം.. ഒരു യുവാവ് കൂടി അറസ്റ്റി…

മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ തുടിക്കോട്ടുകോണം മൂല പുത്തൻവീട്ടിൽ അഖിലിനെ (22) ആണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് കടന്നുകളഞ്ഞ പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നെയ്യാറ്റിന്‍കരയിൽ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് രാജേഷ് എന്നയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് മറ്റൊരു പ്രതിയിലേക്ക് കൂടി പൊലീസിനെ എത്തിച്ചത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരുന്നു. കേസിൽ ഇനിയും പിടിയിലാവാനുള്ള പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button