വീട്ടിലേക്ക് പാഞ്ഞ് കയറി, ഓട്ടോയും വീടിന്‍റെ വാതിലും ജനലുകളും കമ്പിവടികൊണ്ട് തകർത്തു… 22 കാരൻ പിടിയിൽ…

മകനുമായുള്ള വൈരാഗ്യത്തിന്‍റെ പേരിൽ വീടുകയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചൊവ്വൂർ പെരുമ്പിള്ളിശ്ശേരി വീട്ടിൽ ശ്രീനാഥ് (22) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 12ന് പെരുമ്പിള്ളിശ്ശേരി മാമ്പുള്ളി വീട്ടൽ മുരളീധരൻ (58) എന്നയാളുടെ വീട്ടിൽ അതിക്രമിച്ച് കയറി മുരളീധരനെയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയും വീടിന്‍റെ മുൻവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുൻ വശത്തെ ചില്ലുകളും, വീടിൻ്റെ ജനലുകളും വാതിലുകളും വൈദ്യുതി മീറ്റര്‍ബോര്‍ഡും ചെടിചെട്ടികളും ഇയാൾ കമ്പിവടി ഉപയോഗിച്ച് അടിച്ചു തകർത്തു.

ചേർപ്പ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീനാഥ് സ്ത്രീകളെ അപമാനിക്കൽ, അക്രമിക്കൽ, മറ്റുഅടി പിടി കേസുകളിലടക്കം ഏഴോളം കേസുകളിലെ പ്രതിയാണ് .തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ, ചേർപ്പ് സി..ഐ. സുബിന്ദ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button