പലചരക്കുകടയിൽ നിന്ന് കൈക്കലാക്കിയത് 30 കുപ്പി വെളിച്ചെണ്ണ… സിസിടിവി പണി തന്നതോടെ…
പലചരക്കുകടയിൽ നിന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിലെ തോട്ടുമുക്കത്തെ കടയിൽ നിന്നാണ് ഇയാൾ വെളിച്ചെണ്ണ, പഴവർഗം, പാലുൽപ്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, പണം എന്നിവ മോഷ്ടിച്ചത്. സംഭവത്തിൽ അതിഥി തൊഴിലാളിയായ ജവാദ് അലി അറസ്റ്റിലായി. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭായ് കോളനിയിൽ നിന്നാണ് ജവാദിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കടയുടമ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷിച്ചത്