കാമുകന്റെ മൊബൈലില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രം.. ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത് പുതിയ കാമുകി.. അറസ്റ്റ്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോട്ടയം ഈരാറ്റുപേട്ട വെണ്ണൂര്‍ മാളിയേക്കല്‍ വീട്ടില്‍ അന്‍സിലാണ്(19) എറണാകുളം നോര്‍ത്ത് പൊലീസിന്റെ വലയിലായത്. 2022ലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായത്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രം യുവാവിന്റെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ 16കാരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്‍സിലിനെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇപ്പോഴത്തെ കാമുകിയെയും ചോദ്യം ചെയ്തുവരികയാണ്. പോക്‌സോ വകുപ്പും ബിഎന്‍എസ് ആക്ടും അന്‍സിലിനെതിരെ ചുമത്തി.

Related Articles

Back to top button