കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയതേ ഉള്ളൂ.. നേരെ ലോക്കപ്പിലേക്ക്.. യുവാവിനെ പിടികൂടാൻ കാരണം..

യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയും നാലുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. വെങ്കിടങ്ങ് പാടൂര്‍ തങ്ങള്‍പടിക്കടുത്ത് താമസിക്കുന്ന ചക്കംകണ്ടം അങ്ങാടിത്താഴം സ്വദേശി കറംപ്പം വീട്ടില്‍ ആഷിക് (38) എന്നയാളെയാണ് എസ്.ഐ. കെ.ആര്‍. ബിജു നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.

2020 ല്‍ പ്രതി പലദിവസങ്ങളിലായി യുവതിയുടെ വീട്ടിലെത്തി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയില്‍നിന്നും പല തവണയായി വാങ്ങിയ നാലു ലക്ഷം രൂപ തിരികെ കൊടുക്കാനും തയാറായില്ല. സംഭവത്തിന് ശേഷം വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ നാട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അറസ്റ്റിലായത്.

Related Articles

Back to top button