സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു.. നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു.. യുവാവ് അറസ്റ്റില്‍…

സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ പുല്ലൂക്കര സ്വദേശി കല്ലാരപീടികയില്‍ ഉമ്മര്‍ ഫിജിന്‍ഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് .2022ല്‍ വിദ്യാര്‍ഥിനി പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്. സ്‌കൂളില്‍നിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പ്രതി വിദ്യാർഥിനിയുടെ നഗ്നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും പെൺകുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു.കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ജോലി സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാളെ ബെംഗളൂരുവിൽനിന്നാണ് പൊലീസ് പിടികൂടിയത്.

Related Articles

Back to top button