ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു.. യുവാവ് പിടിയിൽ…

പിരായിരിയിൽ ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് മംഗലാപുരത്ത് നിന്നും ടൗൺ നോർത്ത് പൊലീസിൻ്റെ പിടിയിലായത്.പിരായിരി സ്വദേശി ടെറി, ഭാര്യ മോളി എന്നിവരെയാണ് മകളുടെ ഭർത്താവായ റിനോയ് വീട്ടിൽ കയറി ആക്രമിച്ചത്.

കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണം എന്നാണ് അന്വേഷണ സംഘം പറയുന്നത്. ആക്രമണത്തിന് ശേഷം 14 വയസുള്ള മകനുമായി റിനോയ് രക്ഷപ്പെടുകയായിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തിലൊടുവിലാണ് പ്രതി പിടിയിലായത്.

Related Articles

Back to top button