ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിൽ പിടികൂടിയത്… യുവാവ് അറസ്റ്റിൽ…

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിൻറെ ഭാഗമായി നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയായ സൂപ്പി എസ് (37) എന്നയാളെ ആണ് അറസ്റ്റുചെയ്തത്. ചെങ്ങന്നൂർ എക്‌സൈസും സർക്കിളും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും റെയിൽവേ സംരക്ഷണ സേനയുമൊത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.

ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി സജീവിന്റ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ജോഷി ജോൺ, കെ അനി, പ്രിവന്റീവ് ഓഫീസർമാരായ ജി സന്തോഷ് കുമാർ, ബി സുനിൽ കുമാർ, ബാബു ഡാനിയേൽ, അബ്ദുൾ റഫീഖ്, അശ്വിൻ.എസ് കെ, അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ സിജു പി, രാജേഷ് ആർ, ജി പ്രവീൺ, ശ്രീക്കുട്ടൻ, ശ്രീജിത്ത്‌, വനിത സിവിൽ എക്സൈസ് ഓഫീസർ ആശ എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

Back to top button