അമ്മയെ കൊലപ്പെടുത്തി ഇളയ മകൻ വിഷം കഴിച്ചു മരിച്ചു..13 വർഷങ്ങൾക്ക് ശേഷം മൂത്ത മകന്റെ കൊലക്കത്തിയിൽ അച്ഛനും..

അമ്മയ്ക്ക് പിന്നാലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലിൽ ഞെട്ടിലിലാണ് ബാലുശ്ശേരിക്കാർ. പനായി ചാണോറ അശോകനാണു മൂത്ത മകൻ സുധീഷിന്റെ വെട്ടേറ്റ് ഇന്നലെ മരിച്ചത്. 2012ൽ അശോകന്റെ ഭാര്യ ശോഭനയെ വെട്ടിക്കൊലപ്പെടുത്തിയ ഇളയ മകൻ സുമേഷ് വിഷം കഴിച്ച് മരിക്കുകയായിരുന്നു. രാവിലെ അച്ഛനുമായി തർക്കം ഉണ്ടാക്കിയ ശേഷം മകൻ സുധീഷ് അങ്ങാടിയിൽ എത്തിയിരുന്നു. അതിനു ശേഷം ഇന്നലെ രാത്രി വീടിനു പുറത്ത് വച്ച് സുധീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം.

ഇതേ വീട്ടിൽ വച്ച് മുൻപും അശോകനു നേരെ സുധീഷ് ആക്രമണം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. അന്നു വലത് കൈയ്ക്ക് കുത്തേറ്റിരുന്നു. അയൽവാസി കണ്ടതു കൊണ്ടാണ് അശോകൻ രക്ഷപ്പെട്ടത്. പിന്നീട് മരണ ഭയത്താൽ മകനെ മുറിയിലാക്കി പൂട്ടിയ ശേഷമായിരുന്നു അശോകൻ ഉറങ്ങിയിരുന്നത്. 2 മാസം മുമ്പ് സുധീഷിനെ ചികിത്സയ്ക്ക് കൊണ്ടുപോയതായി പൊതുപ്രവർത്തകൻ മുഹ്‌സിൻ കീഴമ്പത്ത് പറഞ്ഞു. തുടർ ചികിത്സ മുടങ്ങി. സുധീഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Back to top button