അശ്ലീല സന്ദേശം അയച്ചു.. നേതാവിനെ ചൂല് കൊണ്ട് തല്ലി ഓടിച്ച് യുവതികൾ.. ദൃശ്യങ്ങൾ പുറത്ത്….
അശ്ലീല സന്ദേശം അയച്ച നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ. എ.ഐ.എ.ഡി.എം.കെ. നേതാവായ 60-കാരനായ എം.പൊന്നമ്പലത്തെ ആണ് യുവതികൾ ചൂല് കൊണ്ട് തല്ലിയത്.കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആണ് പൊന്നമ്പലം.
ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികളാണ് സഹികെട്ട് തല്ലിയത്. അപമര്യാദയായി പെരുമാറിയതോടെ മൂന്നാഴ്ച മുൻപ് ഇവർ വീടൊഴിഞ്ഞു. പിന്നീടും വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയക്കാൻ തുടങ്ങിയതോടെ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുകയായിരുന്നു.
രോഷാകുലരായ യുവതികൾ ചൂലുകളും പാദരക്ഷകളും ഉപയോഗിച്ച് പൊന്നമ്പലത്തെ മർദിച്ചു. സുങ്കുവർഛത്രത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ സ്ത്രീകളാണ് നേതാവിനെ വളഞ്ഞിട്ട് തല്ലിയത്. യുവതികൾ തന്നെയാണ് നേതാവിനെ മർദ്ദിച്ച വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ് നേതാവിനെ അറസ്റ്റ് ചെയ്തു.