എറണാകുളത്ത് കഞ്ചാവുമായി യുവതികള്‍ പിടിയിൽ…

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ട്രോളി ബാഗുകളിലായി 37 കിലോ കഞ്ചാവുമായി രണ്ട് യുവതികള്‍ പിടിയിലായി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത കാതൂണ്‍ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് യുവതികള്‍ ട്രെയിൻ മാര്‍ഗം എറണാകുളത്ത് എത്തിയത്.

തുടര്‍ന്ന് എക്സൈസും ആര്‍പിഎഫും ചേര്‍ന്ന് രണ്ടു പേരുടെയും ട്രോളി ബാഗുകള്‍ പരിശോധിക്കുകയായിരുന്നു. ബാഗുകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് വൻതോതിൽ കഞ്ചാവ് കണ്ടെത്തിയത്. ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പനക്കാര്‍ക്ക് നൽകുന്ന ഇടനിലക്കാരാണ് പിടിയിലായതെന്നാണ് വിവരം. പശ്ചിമ ബംഗാളിൽ നിന്ന് ബെംഗളൂരു വഴിയാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്.

Related Articles

Back to top button