ആശുപത്രിയിൽ പോയി വരും വഴി മൂത്രമൊഴിക്കാൻ വണ്ടി നിർത്തി.. യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്..
ആദിവാസി സ്ത്രീയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. ഒഡീഷയിലെ അങ്കുളിലാണ് സംഭവം. കേസിൽ അറസ്റ്റിലായ മൂന്ന് പേരിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെന്നും പൊലീസ്
ബന്ധുവിനൊപ്പം ആശുപത്രി സന്ദർശിച്ച് മടങ്ങുകയായിരുന്നു സ്ത്രീ. മോട്ടോ സൈക്കിളിലായിരുന്നു യാത്ര. ഉച്ചകഴിഞ്ഞ് ഏകദേശം 3:00 മണിയോടെ വാഹനത്തിൽ പെട്രോളടിക്കാനും ഭക്ഷണം കഴിക്കാനുമായി നിർത്തി. ഇതിനിടിൽ മൂത്രമൊഴിക്കാനായി യുവതി ഒരു കാടിനുള്ളിലേക്ക് കയറി. ഈ പ്രദേശത്ത് അധികം ആൾതാമസമില്ലാതിരുന്നതിനാൽത്തന്നെ ട്രാക്ടറിലെത്തിയ മൂന്ന് പേർ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ആക്രമികൾ മെയിൻ റോഡിൽ നിന്നും ബലമായി പിടിച്ചു വലിച്ച് തന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഉടനെ താനും വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളോട് സംഭവത്തെപ്പറ്റി പറഞ്ഞെന്നും യുവതി പരാതിയിൽ പറയുന്നു.
ആഗസ്റ്റ് 5 നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതി നൽകി 24 മണിക്കൂറിനുള്ളിൽ ഓഗസ്റ്റ് 6 ന്, കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഉപയോഗിച്ച ട്രാക്ടർ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ പൊലീസ് പിടിച്ചെടുത്തു.