സഹിക്കാൻ വയ്യ ഈ സദാചാരവും, ലിംഗവിവേചനവും….സ്വന്തമായി തുടങ്ങിയ….
ജോലി ഉപേക്ഷിച്ച് ബിസിനസ്സ് ആരംഭിച്ച യുവതിക്ക് പ്രദേശവാസികളുടെ സദാചാരവും ലിംഗവിവേചനവും മൂലം കട അടച്ചുപൂട്ടേണ്ടി വന്നു. കൊൽകത്തയിലെ ‘റഷ്യൻ ചായ്‌വാലി’ എന്നറിയപ്പെടുന്ന പാപ്പിയ ഘോഷാലിനാണ് ഈ ദുരനുഭവം ഉണ്ടായത്. തുടർച്ചയായുള്ള ലിംഗവിവേചനവും സദാചാര നിരീക്ഷണവും തനിക്ക് നേരിടേണ്ടി വന്നെന്നും ഗ്രാമത്തിൻ്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് തൻ്റെ കടയെന്നും പലരും പറഞ്ഞു വരുത്താൻ ശ്രമിച്ചെന്നും പാപ്പിയ പറയുന്നു.
ദേശിയപാത 16 ന് സമീപമായാണ് പാപ്പിയയുടെ ‘ടീ അമോ’ എന്ന പേരിലുള്ള ചായക്കട തുടങ്ങിയത്. കുറച്ച് നാളുകൾക്ക് മുൻപാണ് പാപ്പിയ ഘോഷാൽ തൻ്റെ ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ തീരുമാനിക്കുന്നത്. വളരെ ചെറിയ കാലം കൊണ്ട് തന്നെ ഇവരുടെ ചായക്കട വൈറൽ ആയിരുന്നു. എന്നാൽ സ്ത്രീകൾ ചായ വിൽക്കാൻ പാടില്ലെന്നും കട പൂട്ടണമന്നും തന്നോട് സ്ഥിരമായി ആവശ്യപ്പെടാറുണ്ടായിരുന്നവെന്നാണ് പാപ്പിയ പറയുന്നത്. പൊലീസ് സഹായം തേടിയപ്പോൾ നിർബന്ധിതമായി ഒരാളുടെ കട അടപ്പിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞെങ്കിലും പ്രദേശവാസികളുടെ എതിർപ്പിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലായെന്നായിരുന്നു പൊലീസ് അറിയിച്ചെതെന്നും പാപ്പിയ വ്യക്തമാക്കി.
തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ച് താൻ സാമൂഹ്യ വിരുദ്ധരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുകയാണെന്ന് ചില ക്ലബ് പ്രതിനിധികൾ പറഞ്ഞതായും പാപ്പിയ പ്രതികരിച്ചു. അതേസമയം, ഒരാളുടെ വസ്ത്രമോ ശരീരമോ വെച്ച് അയാളുടെ സ്വഭാവം അളക്കാൻ പാടില്ലായെന്നും അവർ പറഞ്ഞു.