രാത്രി ഉറങ്ങാൻ കിടന്നു.. രാവിലെ മരിച്ച നിലയിൽ.. ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ…
പത്തനംതിട്ട ഏനാത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് സ്വദേശി വിജീഷ് എന്നയാളുടെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാൻ കിടന്ന ലിനു രാവിലെ മരിച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ഇരിട്ടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പായം സ്വദേശിനി സ്‌നേഹയുടെ മരണത്തിലാണ് ഭര്‍ത്താവ് ജിനീഷ് അറസ്റ്റിലായത്. ജിനീഷിനെതിരെ സ്ത്രീ പീഡനം, ആത്മഹത്യാപ്രേരണ കുറ്റം വകുപ്പുകള്‍ ചുമത്തി.


