ജനനേന്ദ്രിയത്തിൽ അടക്കം ഒളിപ്പിച്ച നിലയിൽ.. കൊല്ലത്ത് പിടികൂടിയ യുവതിയെ പരിശോധിച്ചപ്പോൾ.. ഞെട്ടി അന്വേഷണസംഘം…
കൊല്ലം നീണ്ടകരയിൽ കഴിഞ്ഞദിവസം പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലും ലഹരി കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനിൽ നിന്നാണ് വീണ്ടും എംഡിഎംഎ കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ 46 ഗ്രാം എംഡിഎംഎയാണ് വീണ്ടും കണ്ടെത്തിയത്.പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി.
യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു.രഹസ്യ വിവരത്തെ തുടന്ന് നീണ്ടകര പാലത്തിനു സമീപം പൊലീസ് യുവതി എത്തിയ കാറിന് കൈ കാണിച്ചു. എന്നാൽ ഇവർ വാഹനം നിർത്തിയില്ല. തുടർന്ന് കാറിനെ പിന്തുടർന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.