കയ്യിൽ ബ്ലേഡ്, ദേഹത്ത് മുറിവേറ്റ പാടുകൾ… പരിഭ്രാന്തിപരത്തി യുവാവ്…

അടൂർ നഗരത്തിൽ കയ്യിൽ ബ്ലേഡുമായി പരിഭ്രാന്തി പരത്തി യുവാവ്.  കെഎസ്ആർടിസി ബസ്സിനുള്ളിലും വഴിയാത്രക്കാരോടും ബഹളം വെച്ച യുവാവിനെ ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കീഴ്പ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ദേഹത്ത് മുറിവേറ്റ പാടുകളുണ്ട്. ഷർട്ടിലും ചോര പടർന്നിരുന്നു.

വാഹനങ്ങൾക്കിടയിലൂടെ അലക്ഷ്യനായി നടന്ന യുവാവ് ഒടുവിൽ കെഎസ്ആർടിസി ബസിൽ കയറി പിന്നിലെ സീറ്റിലിരുന്നു. ഇതിനിടെ പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആംബുലൻസിലേക്ക് മാറ്റി.
മദ്യലഹരിയിൽ യുവാവ് സ്വയം മുറിവേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 

Related Articles

Back to top button