ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ ഭർത്താവിന് ബന്ധുക്കളുടെ മർദനമേറ്റ് ദാരുണാന്ത്യം…

ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്‌(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. വിഷ്ണുവിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നര വർഷമായി ഭര്യ വിഷ്ണുവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് നാല് വയുള്ള കുട്ടിയുണ്ട്. ഈ കുട്ടിയെ ഭാര്യയുടെ വീട്ടിൽ ഏൽപ്പിക്കുന്നതിനായാണ് വിഷ്ണു എത്തിയത്. ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കം ഉണ്ടാവുകയും അര മണിക്കൂറോളം ക്രൂരമായി മർദിക്കുകയും ചെയ്തത്.മർദത്തിനൊടുവിൽ വിഷ്ണു കുഴഞ്ഞുവീണു. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related Articles

Back to top button