മദ്യപാനത്തിടെ വാക്ക് തർക്കം.. യുവാവിനെ സുഹൃത്ത് വെട്ടിവീഴ്ത്തി…
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനെ തുടർന്ന് യുവാവിന് വെട്ടേറ്റു. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്.സുഹൃത്താണ് ഷാജിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. വെട്ടേറ്റതിനെത്തുടർന്ന് ഷാജിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നെന്മാറ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.