വടകരയിൽ യുവാവിന്റെ പരാക്രമം.. ആയൽവാസിക്ക് കുത്തേറ്റു.. അറസ്റ്റിൽ…

യുവാവിന്റെ പരാക്രമത്തിൽ അയൽവാസിയായ യുവാവിന് കുത്തേറ്റു. വടകര വില്യാപ്പള്ളി സ്വദേശി സുജിത്തിനാണ് കുത്തേറ്റത്. കുത്തുന്നത്‌ തടയാൻ ശ്രമിച്ച ശശിത്ത് കുമാറിനും പരുക്കേറ്റു. ഇരുവരുടെയും പരുക്ക് ഗരുതരമല്ല. വില്യാപ്പള്ളി സ്വദേശി ശ്രീരേഷ് എന്ന മുത്തുവാണ് ആക്രമണം നടത്തിയത് .
വൈകിട്ട് 6.30 ഓടെയാണ് സംഭവം. മുത്തുവിനെ വീട് വളഞ്ഞ് മൽപിടുത്തത്തിലൂടെ, വടകര പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

അതേസമയം പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു. വടക്കഞ്ചേരിയിലാണ് സംഭവം. മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സംഭവത്തിൽ മനുവിൻ്റെ സുഹൃത്തായ ചോഴിയങ്കാട് വിഷ്ണുവിനെ (23) പൊലീസ് പിടികൂടിയിട്ടുണ്ട്.

Related Articles

Back to top button