കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. വടക്കാഞ്ചേരി ബസ് സ്റ്റാന്‍റിന് സമീപത്തെ കെട്ടിടത്തിൽ ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. താഴെ നിന്ന നാട്ടുകാർക്ക് നേരെ യുവാവ് കല്ലുമെറിയുകയും ചെയ്തു. ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.



