മരത്തിൽ പിടിച്ചു നിന്നത് തുണയായി.. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് രക്ഷപ്പെട്ടു…
നെയ്യാറ്റിൻകര അരുവിപ്പുറത്ത് നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു. ഉച്ചയോടെ മൂന്നു സുഹൃത്തുക്കളുമൊത്ത് അരുവിപ്പുറത്തെത്തി കുളിക്കുന്നതിനിടെയാണ് ബാലരാമപുരം സ്വദേശി ഷഹബാസ് ഒഴുക്കിൽപെട്ടത്.സമീപത്തെ മരത്തിൽ പിടിച്ച് നിന്ന ഇയാളെ നെയ്യാറ്റിൻകര ഫയർഫോഴ്സ് ടീം രണ്ട് യൂണിറ്റ് ജീവനക്കാർ എത്തിയാണ് രക്ഷപ്പെടുത്തിയത്.
ഒഴുക്കിൽപ്പെട്ട ഇയാളെ രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും നെയ്യാറിൽ കനത്ത ഒഴുക്കുണ്ടായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഇതോടെയാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്.ബാസ് ഒഴുക്കിൽപെട്ടത്.