ആ ഫോണൊന്ന് തരുമോ ചേട്ടാ, അത്യാവശ്യമായിട്ടൊന്ന് വിളിക്കാനാ’.. പിന്നെ നടന്നത് ട്വിസ്റ്റ്…

അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്ന്  കളഞ്ഞ യുവാവ് പിടിയിൽ. വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26) വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 

മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന മരിയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൽ പകൽ 11. 30 ന് ആണ് സംഭവം. വിളിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങിയ ശേഷം കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻ്റ് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടി. ഫോണും കണ്ടെടുത്തു. ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ എസ്.ഐ കെ.കെ രാജേഷ്, എ.എസ്.ഐ വി.എം ജമാൽ, സി പി ഒ മാരായ രഞ്ജിഷ്, ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Back to top button