മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം….വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടേറ്റ് യുവാ….

വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. അടിമാലി ഒഴുവത്തടം തച്ചിലേത്ത് ജോസഫ് മാത്യുവിനാണ് (36) പരിക്കേറ്റത്. ഒഴിവത്തടം സെറ്റില്‍മെന്റ് ഭാഗം സ്വദേശി ജോമോൻ ആണ് പ്രതി. മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസ് പ്രതിക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു.

ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ജോമോന്‍ വാക്കത്തി ഉപയോഗിച്ച് ജോസഫിനെ വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ജോസഫിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളായ മറ്റ് രണ്ട് പേരുടെ മൊഴിയെ തുടര്‍ന്ന് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Back to top button