പനങ്കായ പറിക്കാന്‍ പനയില്‍ കയറി.. താഴെ വീണ് യുവാവിന് ദാരുണാന്ത്യം
നടുവണ്ണൂരില്‍ പനയില്‍ നിന്നും വീണ് യുവാവ് മരിച്ചു. അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് (37) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം. നടുവണ്ണൂര്‍ തെരുവത്ത്കടവ് ഒറവില്‍ വെച്ച് പനങ്കായ പറിക്കാന്‍ പനയില്‍ കയറിയതായിരുന്നു. എന്നാല്‍ കൈ വഴുതി താഴേക്ക് വീണു. ഉടനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അത്തോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സുബീഷ് അവിവാഹിതനാണ്. അച്ഛന്: പരേതനായ സുഗുണന്. അമ്മ: രാധ. സഹോദരി: ദീപ സിജീഷ് (കല്പറ്റ). മൃതദേഹം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.