യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി..അജ്ഞാത സംഘം എത്തിയത് മാരകായുധങ്ങളുമായി…പിന്നിൽ…

കൊടുവള്ളിയിൽ യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി. കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിൻ്റെ മകൻ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്ന് വൈകീട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. KL 65 L8306 നമ്പർ കാറിലാണ് സംഘം എത്തിയത്. ഇവര്‍ കടന്നുകളയുന്നതിന്‍റെ ദൃശ്യം സമീപത്തെ അങ്ങാടിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

അനൂസ് റോഷന്‍ വിദ്യാര്‍ഥിയാണ്. മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം യുവാവിനെ ആളുകൾ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. വിദേശത്ത് വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. മറ്റ് കാര്യങ്ങൾ വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button