വർക്കലയിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ.. മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്.. അന്വേഷണം…

വർക്കലയിൽ റിസോർട്ടിലെ നീന്തൽക്കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കൊടൈക്കനാൽ സ്വദേശിയായ ദാവൂദ് ഇബ്രാഹിം (25) ആണ് മരിച്ചത്. മുപ്പതിലധികം വരുന്ന വിനോദസഞ്ചാരികളുടെ സംഘത്തിലെ അംഗമായിരുന്നു ഇയാൾ. നീന്തൽ കുളത്തിൽ മുങ്ങിക്കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
എന്നാൽ സുഹൃത്തുക്കളുടെ ഈ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൊടൈക്കനാലിലെ മൊബൈൽ കടയിലെ മാനേജരാണ് മരിച്ച ദാവൂദ്. ഇതേ സ്ഥാപനത്തിന്‍റെ വിവിധ ശാഖകളിലുളള ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്ക് എത്തിയത്.



