എംഡിഎംഎ ഉപേക്ഷിച്ച് യുവാവ് മുങ്ങി…പോലീസ് ചെയ്യ്തത്….

എംഡിഎംഎയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് മനസിലായി രാസലഹരി മരുന്ന് ഉപേക്ഷിച്ച് ഓടിയ യുവാവിനെ വലയിലാക്കി പൊലീസ്. മലപ്പുറത്താണ് സംഭവം. കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് വണ്ടൂർ പൊലീസ് പിടികൂടിയത്.കഴിഞ്ഞ മാസം 30ന് രാത്രി ഒമ്പതോടെയാണ് സംഭവം. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ എത്തിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാറാണ് പ്രതിയുടെ രീതി.
രഹസ്യം വിവിരം ലഭിച്ചതോടെ ഇൻസ്‌പെക്ടർ വി. അനീഷിന്റെ നേതൃത്വത്തിൽ കാളികാവ് പൊലീസും ഡാൻസാഫും ചേർന്ന് പ്രതിയുടെ കാറിനെ പിന്തുടരുകയായിരുന്നു. കാളികാവ് കറുത്തേനിയിൽ എത്തിയതോടെ കാറിൽ നിന്ന് പ്രതി ഇറങ്ങിയോടി. പൊലീസ് പരിശോധനയിൽ കാറിൽ നിന്ന് 25 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു. പ്രതി ഒളിവിൽ പോയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

Related Articles

Back to top button