ആലപ്പുഴയിൽ യുവാവ് ട്രെയിനിന് മുൻപിൽ ചാടി മരിച്ചു.. മരിച്ചത്….
ആലപ്പുഴയിൽ യുവാവ് ട്രെയിനിന് മുൻപിൽ ചാടി മരിച്ചു. കലവൂർ സ്വദേശി ജോതിഷ് (37) ആണ് മരിച്ചത്. കലവൂർ റെയിൽവേ ലെവൽ ക്രോസിൽവച്ച് ട്രെയിനിന് മുൻപിൽ ചാടുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അതേസമയം കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ ആൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.